നിറം മങ്ങിയ ബാല്യവും
കൌമാരവും യൌവ്വനവും കടന്നു.കാലം പ്രയാണംതുടരുകയാണ് .
നിരന്തം!!
കാലത്തിനൊത്ത് ഞാനോടുന്നു-
പ്രണയത്തെ ചെപ്പിലിട്ടടച്ചുംസ്വപ്നങ്ങളുടെ ചിറകരിഞ്ഞും
സൗഹൃദത്തെ കാശാക്കിമാറ്റിയും.
പ്രകൃതിയെയോ ,എന്റെ മനസ്സിനേയോ
ഈ വേളയില്‍ ഞാന്‍ കണ്ടില്ല.ഒരിക്കല്‍ കാലം പിന്നോട്ടു നീങ്ങി...
ചെപ്പിലിരുന്നു മരവിച്ച പ്രണയത്തേയും,ചിറകരിഞ്ഞവനെ ശപിക്കുന്ന സ്വപ്നത്തേയും,
അറവുശാലയിലിരുന്നു കരയുന്ന സൌഹൃദത്തെയും
ഞാന്‍ കണ്ടു...
പ്രകൃതിയെ കണ്ടു...
എന്റെ മനസ്സിനേയും...
കാലം വീണ്ടും പ്രയാണം തുടങ്ങി.
ചിരകാല സ്മ്രിതികളില്‍ മുങ്ങി ഞാനും.

3 comments:
Nice wordings..
THANX
....good one sarath.....came to ur blog searching for images of appooppanthadi....liked ur thinking....can we know each other better....??...me ur name types....write to me ....if/when u feel like....sarathjose@yahoo.com
Post a Comment