Thursday, February 03, 2011

കാലം






നിറം മങ്ങിയ ബാല്യവും
കൌമാരവും യൌവ്വനവും കടന്നു.
കാലം പ്രയാണംതുടരുകയാണ് .                                                
നിരന്തം!!


കാലത്തിനൊത്ത് ഞാനോടുന്നു-
പ്രണയത്തെ ചെപ്പിലിട്ടടച്ചും
സ്വപ്നങ്ങളുടെ ചിറകരിഞ്ഞും
സൗഹൃദത്തെ  കാശാക്കിമാറ്റിയും.


പ്രകൃതിയെയോ ,എന്റെ മനസ്സിനേയോ
ഈ വേളയില്‍ ഞാന്‍ കണ്ടില്ല.


ഒരിക്കല്‍ കാലം പിന്നോട്ടു നീങ്ങി...
ചെപ്പിലിരുന്നു മരവിച്ച പ്രണയത്തേയും,
ചിറകരിഞ്ഞവനെ ശപിക്കുന്ന സ്വപ്നത്തേയും,
അറവുശാലയിലിരുന്നു കരയുന്ന സൌഹൃദത്തെയും 
ഞാന്‍ കണ്ടു...
പ്രകൃതിയെ  കണ്ടു...
എന്റെ മനസ്സിനേയും...


കാലം വീണ്ടും പ്രയാണം  തുടങ്ങി.
ചിരകാല സ്മ്രിതികളില്‍ മുങ്ങി ഞാനും.

3 comments:

DreamStealer said...

Nice wordings..

Unknown said...

THANX

Anonymous said...

....good one sarath.....came to ur blog searching for images of appooppanthadi....liked ur thinking....can we know each other better....??...me ur name types....write to me ....if/when u feel like....sarathjose@yahoo.com