പത്താം തരത്തില്‍ പഠിക്കുന്ന അയല്‍ക്കാരനായ
പയ്യന് പറഞ്ഞു 'നടിയുടെ പ്രസവത്തെ' പറ്റി facebookഇല് അവനും
പോസ്റ്റ് ചെയ്തെന്ന് ... കേരളം ആഘോഷിച്ചു കൊണ്ടിരിക്കുന്ന പ്രസവത്തെ പറ്റി
എങ്കിലിതാ പിടിച്ചോ എന്റെ പോസ്റ്റ്
പ്രസവം
കഴിഞ്ഞു കുട്ടിയുടെ 90 ഉം
ആവാറായി ..എന്നിട്ടും പ്രസവ ചിത്രീകരണം തിരി കൊളുത്തിയ വിവാദത്തിന്റെ അലയൊലികള്‍
ദിനംപ്രതി ആളി കത്തുകയാണ് .രാഷ്ട്രീയ സാംസ്കാരിക നായകന്മാര് (നായികമാരും)
മത്സരിച്ച് പടവാള് ഓങ്ങുകയാണ് നടിക്കും സംവിധായകനും എതിരെ .സ്പീകര്‍
അടക്കമുള്ള നേതാക്കളുടെ വാചക കസര്‍ത്തിനു പിന്നാലെ ഇന്നിതാ നമ്മുടെ പെണ്‍പുലി
ഇറങ്ങിയിരിക്കുന്നു .' ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്കിയാല് ,നടി അടുത്ത പ്രസവംപൂരപ്പറമ്പില് ടിക്കറ്റ് വെച്ച് നടത്തുമോ ?" എന്നുവരെ ആ ചേച്ചി ചോദിച്ചു
കളഞ്ഞു .മഹിള വിമോചകയായ ആ ചേച്ചിക്ക് ടിക്കറ്റ് അടിക്കുന്ന പ്രസ് എങ്ങാനും
ഉണ്ടോ ???
ആക്കുവാന് അനുവദിക്കില്ലെന്ന് exhibitors federation president. സ്ത്രീകളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന ചിത്രം അനുവദിക്കാന്‍ ആകില്ലെന്ന സ്പീകരുടെ നയത്തിന് അദേഹത്തിന്റെ പൂര്‍ണ്ണ പിന്തുണയും ഉണ്ട് .. ഒരു കാലത്ത് കേരളത്തില്‍ തരംഗം ആയിരുന്ന ' തുമ്പി 'ചിത്രങ്ങള്‍ ഇവരുടെ തിയറ്ററുകള്‍ പ്രദര്ശിപ്പിച്ചിട്ടിലെ എന്നൊരു സംശയം ...അതുപോട്ടെ , നാളുകള്‍ക്ക് മുന്നേ മലയാള സിനിമയെ ഉദ്ധരിക്കാന്‍ തിയറ്റര്‍ അടച്ചിട്ടുള്ള സമരത്തില്‍ നിന്നും തുപ്പാക്കി എന്നാ ചിത്രം റിലീസ് ചെയ്യാതിരുന്നാല്‍ ഉണ്ടാകാവുന്ന നഷ്ടം ഭയന്ന് ഒറ്റയടിക്ക് പിന്മാറിയത് നമുക്ക് മറക്കാന്‍ പറ്റുമോ ???
ആരെങ്കിലും ഇത്തരം റോളുമായി തന്നെ സമീപിച്ചാല്‍ ചെരുപ്പൂരി
മുഖത്തടിക്കും എന്ന് മറ്റൊരു നടി ...കാമ്പില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്ത്
സ്വന്തം വില കളഞ്ഞു കൊണ്ടിരിക്കുന്ന അവര്‍ അങ്ങിനെ മുന്‍കൂട്ടി പറഞ്ഞത് നന്നായി ...അല്ലെങ്കില്‍ നമ്മുടെ
പ്രതിഭാധനരായ എത്ര സംവിധായകര്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നേനെ
വലിയ സ്ക്രീനില്‍ A.Cയുടെ തണുപ്പില്‍ നടിയുടെ പ്രസവം കണ്ടാസ്വദിക്കാം എന്ന്
കരുതിയ ശങ്കുണ്ണി ചേട്ടനൊരു
ശങ്ക 'എങ്ങാനും ഈ പടമെങ്ങാന്
ഇറങ്ങാതിരുന്നാല്‍ '
സിനിമ പുറത്തിറങ്ങി കാണാതെ അതിനെ വിമര്‍ശിക്കുന്നത് ന്യായമാണോ ?കളിമണ്‍ എന്ന ചിത്രത്തില്‍ സഹകരിക്കാന്‍ തയ്യാറായ നടിയെ അഭിനന്ദിക്കുക അല്ലെ നാം ചെയ്യേണ്ടത് ...കാഴ്ചയും തന്മാത്രയും തന്നപ്പോള്‍ വാനോളം നാം പുകഴ്ത്തിയ സംവിധായകന് പ്രസവ രംഗങ്ങള്‍ കാണിച്ചു ആളുകളെ സിനിമ കാണാന്‍ ക്ഷണിക്കും എന്ന് കരുതുന്ന നമ്മളല്ലേ വിഡ്ഢികള്‍ ....
ഒരു കാലത്ത് പാതിരാപ്പടം കാണുവാന്‍
ഉറക്കം ഒഴിച്ചിരുന്നു ഓഫീസില്‍ വൈകി ചെന്നിരുന്ന മലയാളികള്‍ ഈ കപട സദാചാരത്തിന്റെ
മുഖംമൂടി വലിച്ചെറിയൂ ... നിത്യേന പല പീഡനങ്ങള്‍ക്കും ഇരകളാകേണ്ടി വരുന്ന സ്ത്രീ സമൂഹത്തിന്റെ
രക്ഷക്കായി ആകട്ടെ നമ്മുടെ മുറവിളികള്‍
വാല്‍ക്കഷണം :
ഇതെല്ലം കണ്ടു നമ്മുടെ മഹിളകള്‍ നാളെ
മുതല്‍ പ്രസവിക്കേണ്ട 'മൊട്ടയിടം' എന്ന് തീരുമാനിച്ചാല്‍ !!!
2 comments:
ഇതിലെ വാല്‍കഷ്ണം ഞാന്‍ എവിടെയോ കേട്ടല്ലോ ! ! ! ഇല്ലേ ?
poda podaa.......
Post a Comment