Thursday, February 03, 2011

അപ്പൂപ്പന്‍താടികള്‍

ജനുവരിയിലെ അവസാന ഞായറാഴ്ചകളില്‍ ഏതിലോ ഒന്നിലായിരുന്നു ആ ഫോണ്‍കാള്‍ വന്നത് .
"അച്ചന്‍ മരിച്ചു ..പൂനെയില്‍ വെച്ചാണത്രേ ....രണ്ടുദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കും ...നീ തീരുമാനിക്കൂ എന്തുചെയ്യണമെന്ന് .."
ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം തുരുംപെടുത്തെന്നു കരുതിയ ഒരു ബന്ധത്തിന്റെ തേച്ചുമിനുക്കലെന്നോണം വന്ന ആ കാള്‍ അറ്റെണ്ട്‌ ചെയ്തത് വല്യമ്മയായിരുന്നു.വീട്ടിലെല്ലാവരും അറിഞ്ഞിരുന്നു .പെട്ടന്നറിയിക്കേണ്ടഎന്ന് കരുതിയത്‌ കൊണ്ടാകണം ,പല മനുഷ്യരുടെ പലവിധ അഭിപ്രായ പ്രകടനങ്ങള്‍ക്കൊടുവിലാണ് ഞാനറിഞ്ഞത് ...കരയണോ ...???എന്തുചെയ്യണമെന്നും ആരോട് പറയണമെന്നും എനിക്കറിയില്ലായിരുന്നു ...

അച്ഛനെന്നുവെച്ചാല്‍ എനിക്ക് ഭയമായിരുന്നു .ചിതലരിച്ചതുപോലെ അവ്യക്തമായ ഒരു രൂപം മാത്രമേ എനിക്കോര്‍മ്മയുള്ളൂ .അമ്മയുടെ കൈവശമുണ്ടായിരുന്ന വിവാഹ ഫോട്ടോ ഞാന്‍ തന്നെയാണ് എരിയിച്ച്‌ കളഞ്ഞത് .ദേഷ്യം കൊണ്ടായിരുന്നോ അതോ എനിക്ക് കിട്ടാതെപോയ സ്നേഹത്തോടുള്ള പകയോ....???

പക്ഷെ ഓര്‍മ്മകളുടെ വടുക്കളില്‍ ഉപ്പുരസത്തിന്റെ നീറ്റല്‍ എന്നും അറിഞ്ഞിരുന്നു .എനിക്കന്ന് അഞ്ചു വയസ്സുണ്ടായിരിക്കണം,കൃത്യമായോര്‍മ്മയില്ല ...അന്നും വേനലായിരുന്നു .പട്ടാളത്തില്‍ നിന്നും അച്ഛന്‍ കൊണ്ടുവന്ന ട്രന്ഗുപെട്ടി തുറന്നപ്പോഴുള്ള ആ മുഷിഞ്ഞ ഗന്ധം ..എനിക്കിതാ ഇപ്പോഴും ശ്വാസം മുട്ടുന്നതുപോലെ ...അതിനു മുകളിലേക്ക് ഞാന്‍ ചെണ്ട്മല്ലി പൂക്കള്‍ വാരി എറിഞ്ഞപ്പോള്‍ എന്റെ കൈ തട്ടിമാറ്റിയതും,പിന്നീടൊരിക്കല്‍ വാതിലും തള്ളിത്തുറന്നു വന്ന്‍ അമ്മയുടെ കയ്യിലെ ഭക്ഷണപ്പാത്രം തട്ടി തെറിപ്പിച്ചതുംഎനിക്കോര്‍മ്മയുണ്ട് ...നിലത്ത്താകെ ചിതറി കിടക്കുന്ന ചപ്പാത്തി കഷണങ്ങള്‍ ...അടുക്കളയുടെ ഇരുണ്ട കോണില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആ നീറ്റല്‍ അന്നാദ്യമായി അറിഞ്ഞു .വാഗ്വാദങ്ങള്‍ ...പിടിവാദങ്ങള്‍ ...നിസ്സഹായത ..എന്തിനായിരുന്നു ??മാസങ്ങള്‍ക്കുശേഷം കോടതി വിധിയുടെ പിന്‍ബലത്തില്‍ താന്‍ വാങ്ങി എന്ന് പറയപ്പെടുന്ന സാധനങ്ങള്‍ തിരികെ എടുത്തുകൊണ്ടുപോകുവാന്‍ വന്ന അച്ഛന്‍ ...സഹായിയായി വന്ന ആള്‍ ലിസ്റ്റ് നോക്കി വായിചോരോന്നൊരോന്നു വണ്ടിയില്‍ കയറ്റുന്നു ...എന്റെ മൂന്നു ചക്രമുള്ള സൈക്കിള്‍ അടക്കം(കട്ടിലിന്നടിയില്‍ ഞാന്‍ ഒളിച്ചു വെച്ചതായിരുന്നു കൊണ്ടുപോകതിരിക്കുവാന്‍ ...)

പിന്നീടൊന്നും അറിഞ്ഞിരുന്നില്ല, ഒരു വിവരവും ....സമയസൂചികള്‍ നിലയ്ക്കാതെ മുന്നോട്ടു നീങ്ങുമ്പോഴും കരിയാത്ത ഒരു മുറിവ്...വേനല്‍ കാറ്റ് കൊള്ളുമ്പോള്‍ പൊള്ളുന്ന ,ഇടക്കിടെ ഉപ്പുവീണ് നീറുന്ന ഒരു മുറിവ് ...എന്റെ ഉളില്‍ ....
ചുടു കാറ്റ് മുഖം പൊളിച്ചു കടന്നുപോയപ്പോഴാണ് ഞാന്‍ ഉണര്‍ന്നത് .ആന്ദ്രയിലെ ഏതോ ഗ്രാമത്തിലൂടെ ട്രെയിന്‍ നീങ്ങുകയാണ് .
'ഞാന്‍ അന്ന് ചെയ്തത് ശരിതന്നെയാണ് .ഒരിക്കല്‍പ്പോലും എന്നെ കാണണം എന്നോര്‍ക്കാത്ത ,എന്നെ സ്നേഹിച്ച്ചിട്ടില്ലാത്ത (എന്ന് ഞാന്‍ വിശ്വസിക്കുന്ന )ഒരാളുടെ ശവശരീരം അച്ഛന്‍ എന്നൊരു ബന്ധമുള്ളതുകൊണ്ട് മാത്രം ഞാന്‍ എന്തിനു കാണുവാന്‍ പോകണം ...'

'അന്ന് അച്ഛന്‍ അമ്മയെ വിട്ടു പിരിഞ്ഞുവേറെ കല്യാണം കഴിച്ചതെന്തിനയിരിക്കാം ?? ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ഇന്നുംആ വേദനകള്‍ ബാക്കി വെച്ച്ചുംകൊണ്ട് ...'ഓര്‍മ്മയുടെ പാളങ്ങളിലൂടെചുടു കാറ്റില്‍ നൂറായിരം അപ്പൂപ്പന്‍താടികള്‍ പറന്നു പൊങ്ങുന്നു .....
ഇന്ന് ഞാന്‍ ചെയ്യുന്നതും ശരിയാണ് ...ബാല്യത്തില്‍ അയല്‍വീടുകളിലെ കൂട്ടുകാര്‍ ചേട്ടന്ടെയും അനിയത്തിയുടെയും ഒക്കെ വിശേഷങ്ങള്‍ പറഞ്ഞിരുന്നപ്പോള്‍ എത്ര തവണ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് ,എനിക്കും അതുപോലെ ...ഇന്നിതാ ഞാന്‍ അവനെ കാണുവാന്‍ പോകുന്നു ,എന്റെ സ്വന്തം അനിയനെ ...രക്ത ബന്ധത്തിന്റെ കണ്ണികള്‍ ദൈവത്തിന്റെ കൈകളാല്‍ വിളക്കപ്പെട്ടിരിക്കുന്നു...വേനലിന്റെ മുറിവേറ്റ പാടങ്ങള്‍ക്കിടയിലൂടെ സൂര്യകാന്തി പൂക്കളുടെ നേര്‍ത്ത
കാഴ്ചയും മറച്ചുംകൊണ്ട് ട്രെയിന്‍ മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു .....

7 comments:

Unknown said...

da.....ellam manassilakkan pattunnundu...

Unknown said...

adenikkishtaaayiii anu........:)

DreamStealer said...

ur story..

Unknown said...
This comment has been removed by the author.
Unknown said...

thanks

Sarath K said...

Nice blog..best wishes!

Dhanya nair said...

Heart touching sarath...keep writing..