Wednesday, November 21, 2012

യാത്ര


 " ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം 
    ഓര്‍മിക്കണം എന്നാ വക്കു മാത്രം "
                                                                          എന്റെ ഫേസ് ബുക്ക്‌ വാള്ളില്‍ ഈ വരികള്‍ കുറിച്ചിട്ട് അധിക നേരമായില്ല ....ചുരുക്കം സമയത്തിനുള്ളില്‍ നൂറിലേറെ കമന്റുകള്‍ ..."ആരാട ഗെറ്റ് ഔട്ട്‌  അടിച്ചത് ? " ആകാംക്ഷാഭരിതരായ ഭൂരിഭാഗത്തിന്റെയും ചോദ്യം ഇതായിരുന്നു ......
             
                                           "ഞാന്‍ പോവുകയാണ് ...."
മണിക്കൂറുകള്‍ക്കു മുന്‍പ്  റെയില്‍വേ സ്റ്റേഷന്‍ഇലെ സിമന്റു ബഞ്ചില്‍ എന്റെ തോളോട്  ചേര്‍ന്നിരുന്നാണ്  അവളതു പറഞ്ഞത് ...വേനല്‍കാറ്റ് ഏറ്റു  വാടിയ  മുഖത്തു നിസ്സംഗതയായിരുന്നു .ഞാന്‍ മെല്ലെ എന്റെ കയ്യാല്‍ നീണ്ടു മെലിഞ്ഞ അവളുടെ കൈവിരലുകളില്‍ അമര്‍ത്തി .വിറയ്ക്കുന്നുണ്ടായിരുന്നു ,അവളും ...ഞാനും ...
                                   നാലുവര്‍ഷങ്ങള്‍  ആയിരിക്കുന്നു ഞാനും അവളും ഒരുമിച്ച് താമസിച്ചു തുടങ്ങിയിട്ട് ...ഒരു പെണ്കുട്ടിയോടോന്നിച്ചാണ്  താമസം എന്നറിഞ്ഞാല്‍ ജോലി ഉപേക്ഷിച്ചു വരുവാന്‍ തന്നെ ഒരു പക്ഷെ അമ്മ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു ..അച്ഛന്റെ മരണശേഷം ,ഏകാന്തതയുടെ  പുറംതോട്‌  പൊട്ടിച്ച് പതിയെ പുറത്തു വരുന്ന അമ്മയെ വീണ്ടും കരയിപ്പിക്കുമോ ഞാന്‍  എന്ന്  സ്വയം  ഭയന്നു ..അതുകൊണ്ടുതന്നെ മനപ്പൂര്‍വ്വം പലതും  മറന്നു ..രജിതിന്റെ മുറിയില്‍ നിന്നും രണ്ടാഴ്ച്ചക്കകം ആരോ താമസം മാറുന്നുണ്ട് .അതുവരയെയുള്ളൂ  എന്നും പറഞ്ഞു അവന്‍ തന്നെ ആണ് ഇങ്ങിനെയൊരു അട്ജസ്ട്ടുമെന്ടു  ചെയ്തത് ...
                   
                                                                         രണ്ടാഴ്ചക്കു ഇപ്പുറം , വ്യക്തമായി പറഞ്ഞാല്‍ നാല് വര്‍ഷവും രണ്ടര മാസവുമായിരിക്കുന്നു ... " നിങ്ങള്‍ ഒരേ വേവ് ലെങ്ങ്ത്  ആണല്ലേ  ???" പലരുടെയും ഈ ചോദ്യത്തിന് അന്ന്  ഇത്ര അര്‍ത്ഥമുണ്ടെന്ന് തോന്നിയില്ല ..പക്ഷെ ഇന്നീ നിമിഷം ...

                                                                                      ട്രെയിനിന്റെ ശബ്ദം അടുത്തടുതുവരുന്നു ...വേനല്‍ മഴക്കുള്ള കോളുപോലെ അന്തരീക്ഷം ഇരുളുന്നു ...ബന്ച്ചരികില്‍  വച്ചിരുന്ന ചുവന്ന ബാഗുമെടുത്ത്‌ അവള്‍ എഴുന്നേറ്റു ...
                                             "ഞാന്‍ പോവുകയാണ് ..."
ഒരായിരം കടന്നലുകള്‍ ഹൃദയത്തില്‍ ഒരുമിച്ച് കുത്തുന്ന വേദന ...ഞാന്‍ എന്തു പറയണം ...ഒരു പക്ഷെ അവള്‍  പോകില്ലായിരിക്കാം  ഞാന്‍ 'വേണ്ട ' എന്ന് പറഞ്ഞാല്‍ ...പക്ഷെ ..കടലിരംബുകയാണ് ,എന്നിലും അവളിലും ....

                                                                                       ട്രെയിന്‍ പുറപ്പെടുന്നതിനുള്ള സൈറന്‍ മുഴങ്ങി ...ജനലരികിലെ സീറ്റിലിരുന്നു അവള്‍ നീല ജനല്ക്കംബികള്‍ക്കിടയിലൂടെ എന്നെ നോക്കി...എന്തായിരുന്നു അവളുടെ ഉള്ളിലപ്പോള്‍ ???കണ്ണിലെ മൂടലിനാല്‍ ഞാന്‍ അവളുടെ മുഖം വ്യക്തമായി കണ്ടില ...

                                                                               ലാപ്ടോപ്പിനു മുന്നില്‍ നിന്നുമെഴുന്നേറ്റു  ഞാന്‍ കട്ടിലില്‍ കിടന്നു ...ഉറങ്ങണം ..നന്നായൊന്ന്  ഉറങ്ങണം ....നഗരത്തെ മുഴുവന്‍ തണുപ്പിക്കുവാന്‍ എന്നവണ്ണം പുറത്തു നനുത്ത മഴ പെയ്യുന്നുണ്ട് ,എന്റെ മനസ്സിലും ...........

5 comments:

Anonymous said...

നന്നായിട്ടുണ്ട്

Anonymous said...

I read your new work. Its nice.. but I feel .. its left in between something... some void space... may be this is a different approach. Do not feel for my comments, as a friend I thought I should express my opinion and how I felt about your work.

Anonymous said...

വളരെ നന്നായിരിക്കുന്നു

Anonymous said...

i think she can understand you.......

Anonymous said...

expecting more from you