
കിതചോടും തീവണ്ടിയുടെ
ജനലരികിലെ സീറ്റില്‍ ഒറ്റക്കവള്‍ ,
ഇന്നിന്ടെ ക്ഷീണം മുഖംആകെ എങ്കിലും
ആശതന്‍ തിരിനാളം കണ്ണിലെരിയുന്നു.
അസ്തമയ കാറ്റ്ഏറ്റു വീഴും കുറുനിര
മാടി ഒതുക്കിയും ,സെല്ല്ഫോനില് ഇടക്കിടെ
ചിരിച്ചും ...കൊഞ്ചിയും ...പിന്നെ
നാണിച്ചും...അവള് .
ആറുദിവസത്തെ ജോലി ഭാരംപേറി
തളര്‍ന്നു ഒടുവിലൊരു
ഞായറാഴ്ചതന് മരുപ്പച്ചതേടി
നീയും എന്നെപ്പോലെ .
സുഖംആയ് ഉറങ്ങൂ ...
ജനലില്‍ തല ചേര്‍ത്ത് ,കാറ്റ്ഏറ്റ്
നഗര വിഴുപ്പുകള്‍ വലിച്ചെറിഞ്ഞ്
ഗ്രാമ സൗമ്യ സ്വപ്നവും പുതച് .
അറിയില്ല നീ ആരെന്നും എന്തെന്നും
അറിയുന്നു നിന്നിലെ വിവാഹ അലയൊലികള്‍ .
ഇറങ്ങട്ടെ ഞാന്‍ ഇവിടെ ...
മംഗളം നേര്‍ന്ന് ഒരപരിചിതന് .
പിറ്റേന്നു കാലത്ത് ചൂട് കാപ്പിയെക്കാള്‍
ചൂട്ഏറും വാര്‍ത്തയുമായ് എന്റെ ഭാര്യ
ഒന്നേ നോക്കിയുള്ളൂ പത്രത്തില്‍ ,
ഉടലില്‍ നഖം ഏറ്റു ചോര ചിന്തിയ നിന് ചിത്രം .
സ്വപ്നങ്ങള്‍ തുന്നിച്ചേര്‍ത്തു നീ ഇരിക്കവേ
സ്ത്രീയുടെ മിനുപ്പും മുഴുപ്പും മാത്രം കണ്ടവന് ...
അവന്ടെ ഏതു തുട തല്ലിയുടച്ചാല്‍
നിന്ടെ ജീവന്ടെ വിലയാകും ???
പണ്ട് ദ്രൗപതി കൌരവ സദസ്സില്‍
നിസ്സഹായയായ് നിലവിളിച്ചതും ,
ഇന്ന് നീ പാളങ്ങള്‍ക്കിടയില്‍
കാമ സൂചികള്‍ തുളഞ്ഞു കയറും വേദന -
യാല്‍ പിടഞ്ഞു ജീവന് വെടിഞ്ഞതും ,
സ്വന്തം അമ്മതന്‍ പച്ച ഉടയാട -
യുരിയും മനുഷ്യന്
എല്ലാം വെറും വാര്‍ത്തകള്‍ മാത്രം .
4 comments:
Nannayirikkunnnu....
hey thanks
Thats really a good one.
Try the below link, hope that will be good for you
"http://suhruthu.com/"
thanks rakkoo..
Post a Comment